ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ മൂന്നാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടക ആര്.ടി.സി കേരളത്തിലേക്കുള്ള അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നു. ബംഗളൂരു, മംഗളൂരു, മൈസൂരു, പുത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് കേരളത്തിെന്റ വിവിധ നഗരങ്ങളിേലക്കുള്ള സര്‍വിസുകളാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്.
കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ കോവിഡ് വാക്സിന് ഒറ്റത്തവണെയങ്കിലും സ്വീകരിച്ചതിെന്റ രേഖയോ കൈയില്‍ കരുതണം. വിദ്യാഭ്യാസ-വാണിജ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി ദിനേന കര്‍ണാടകയിലേക്ക് കടക്കുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കരുതണം.
തമിഴ്നാട് സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പാലക്കാട് – സേലം വഴിയുള്ള സര്‍വിസുകള്‍ ഇപ്പോള്‍ ആരംഭിക്കില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാകും സര്‍വിസ് നടത്തുകയെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.