കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലില്‍ മൂന്ന് വയസുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പയ്യാനക്കൽ സ്വദേശി നവാസിന്റെ മകൾ ആയിശ രഹ്നയാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ സമീറയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടില്‍ ആരുമില്ലാതിരുന്ന വൈകുന്നേര സമയത്താണ് സമീറ കുഞ്ഞിനെ കൊന്നത്. കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. സമീറയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് നാട്ടുകാരും പോലീസും പറഞ്ഞു.
കുഞ്ഞിന്‍്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.