എറണാകുളം: ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സഭാ അധ്യക്ഷന്റെ ആരോഗ്യനിലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പരുമലയില്‍ ചേര്‍ന്ന അടിയന്തര സൂനഹോദോസ് സ്ഥിതിഗതികള്‍ വിലയിരുത്തി. മാര്‍ ഗ്രിഗോറിയോസ് ആശുപത്രിയിലാണ് സൂനഹദോസ് അടിയന്തരമായി ചേര്‍ന്നത്.