മസ്കത്ത്: ഒമാനിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൈകുന്നേരം അഞ്ച് മണി മുതൽ പുലര്‍ച്ചെ നാല് മണി വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സുപ്രിം കമ്മറ്റി തീരുമാനിച്ചു. ജൂലൈ 16 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഈ അധിക നിയന്ത്രണം ജുലൈ 31 വരെ പ്രാബല്യത്തിലുണ്ടാകും.ലോക്ക്ഡൗണ്‍ കാലയളവിൽ വൈകുന്നേരം അഞ്ച് മണി മുതൽ പുലര്‍ച്ചെ നാല് മണി വരെ യാത്രകൾക്കും പൊതു സ്ഥലങ്ങളിൽ ഒത്തുചേരുന്നതിനും നിരോധനമുണ്ടാകും. ഒപ്പം വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാനും സുപ്രിം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു പ്രവേശനവിലക്ക് ഏര്‍പ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. സിംഗപ്പൂര്‍, ഇന്തോനേഷ്യ, ഇറാഖ്, ഇറാന്, ടുണീഷ്യ, ലിബിയ, അര്‍ജന്റീന, ബ്രൂണെ ദാറുസ്സലാം എന്നീ രാജ്യങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഈജിപ്തിനെ പട്ടികയില്‍ നിന്നും ഒഴിവാക്കി.