ന്യൂഡല്‍ഹി:രാജ്യത്ത് 43,733 പേര്‍ക്ക് കൂടി 24 മണിക്കൂറിനിടെ കോവിഡ്19 സ്ഥിരീകരിച്ചു. 4,59,920 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 97.18 ശതമാനമാണ് നിലവിലെ കോവിഡ് മുക്തി നിരക്ക്.രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേരളത്തില്‍ 24 മണിക്കൂറില്‍ 14,373 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 930 കോവിഡ് മരണങ്ങളും രാജ്യത്ത് ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
24 മണിക്കൂറിനിടെ കേരളത്തില്‍ 14,373 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ 8,418 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.തമിഴ്നാട്ടില്‍ 3,479 ഉം കര്‍ണാടകത്തില്‍ 3,104 ഉം ആന്ധ്രയില്‍ 3042 ഉം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം, സ്പുട്നിക് വി വാക്സീൻ വൈകാതെ രാജ്യത്ത് സൗജന്യമായി വിതരണം ചെയ്ത് തുടങ്ങുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. കൊവിഷീൽഡും കൊവ്കസീനും മാത്രമാണ് നിലവിൽ സൗജന്യമായി വിതരണം ചെയ്യുന്നത്. മൂന്നാം തരംഗം പൂർണമായും ഒഴിവാക്കാൻ ആകെ ജനസംഖ്യയുടെ 60 ശതമാനമെങ്കിലും വാക്സീൻ സ്വീകരിക്കണം. അതിന് പ്രതിദിനം 86 ലക്ഷം പേർക്ക് വാക്സീൻ നൽകണം. എന്നാൽ നിലവിൽ ശരാശരി നാല് ലക്ഷം പേർക്ക് മാത്രമാണ് പ്രതിദിനം വാക്സീൻ നൽകുന്നത്.