തിരുവനന്തപുരം: കോവിഡ് പ്രതിരോധമരുന്ന് നൽകുന്നതിന് 18-നും 23-നും ഇടയിൽ പ്രായമുള്ള കോളേജ് വിദ്യാർഥികൾക്ക് മുൻഗണന നൽകി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. പഠനത്തിനായി വിദേശത്തേക്കു പോകുന്നവർക്കും മുൻഗണന ലഭിക്കും.
അതിഥിത്തൊഴിലാളികൾ, മാനസികവെല്ലുവിളി നേരിടുന്നവർ, സെക്രട്ടേറിയറ്റിലെയും നിയമസഭാ സെക്രട്ടേറിയറ്റിലെയും ജീവനക്കാർ, മന്ത്രിമാരുടെ സ്റ്റാഫ്, സ്വകാര്യ ബസ് തൊഴിലാളികൾ എന്നിവരെയും മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതേസമയം സ്കൂൾ അധ്യാപകർക്കും മുൻഗണന നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടില്ല.