കരുനാഗപ്പള്ളി : വള്ളിക്കാവ്, അമൃതാനന്ദമയി മഠത്തില്‍ വിദേശിയായ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്‍ലാന്‍ഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റര്‍ കാര്‍വോ (52) നെയാണ് അമൃതപുരി ആശ്രമത്തിന്റെ ഭാഗമായ അമൃത സിന്ധു എന്ന കെട്ടിടത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെ സ്റ്റെയര്‍കെയ്സിന്റെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു.
ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിപ്പടിയുടെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയില്‍ വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് അമ്യതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സലായിരുന്നു. എന്റെ കടമകള്‍ എല്ലാം കഴിഞ്ഞു എന്നും തന്റെ അമ്മയെ അമ്മ സംരക്ഷിക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലിസ് അറിയിച്ചു.
പോസ്റ്റുമാര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ക്കു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.