ബധിരയും മൂകയുമായ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പള്ളിത്തോട്ടം ക്യു.എസ്.എസ്.എസ്. കോളനി വെളിച്ചം നഗറിലെ 97-ാം നമ്പർ വീട്ടിൽ മോളി കൊല്ലപ്പെട്ട കേസിൽ ഭർത്താവ് അനിൽകുമാറിനെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി പി.ഷേർളി ദത്ത് ശിക്ഷിച്ചത്. പ്രതിയും ബധിരനും മൂകനുമാണ്.