കോഴിക്കോട്: ചേവായൂരില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിര്‍ത്തിയിട്ട ബസില്‍ പീഡിപ്പിച്ച സംഭവത്തില്‍ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരെ പൊലീസ് പിടികൂടി. വീട്ടുകാരുമായി വഴക്കുണ്ടാക്കി വീട് വിട്ടിറങ്ങിയ യുവതിയുമായി പ്രതികള്‍ പരിചയം സ്ഥാപിച്ചശേഷമായിരുന്നു പീഡനം. യുവതിയോട് അടുപ്പം നടിച്ച് ചേവായൂര്‍ കൊട്ടംപറമ്പ് എന്ന സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോ സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.