പത്തനംതിട്ട :കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ വ്യാപാര സ്ഥാപനങ്ങളും എല്ലാ ദിവസവും തുറക്കുവാൻ അനുവദിക്കണം എന്നു ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരികൾ തിരുവല്ലയിൽ ഉപവാസ ധർണയും കടയടപ്പ് സമരവും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് തിരുവല്ലയിലും സമരം സംഘടിപ്പിച്ചത്.
ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം കടകൾ തുറക്കുന്നത് തിരക്ക് കൂടുവാനും അതുമൂലം രോഗവ്യാപനം വർദ്ധിക്കുവാനും ഇടയാക്കുന്നു . എല്ലാ ദിവസവും കടകൾ തുറന്നാൽ മാത്രമേ തിരക്കുകൾ കുറക്കുവാൻ സാധിക്കുകയുള്ളു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സാൻലി എം വർഗീസ് അധ്യക്ഷത വഹിച്ചു.
തിരുവല്ല മെർച്ചെന്റ് അസോസിയേഷൻ പ്രസിഡന്റ് എം സലിം സമരം ഉദ്ഘാടനം ചെയ്തു. എം. കെ വർക്കി, വിനോദ് സെബാസ്റ്റ്യൻ, സജി എം മാത്യു, റിബു ജേക്കബ്, ശ്രീനിവാസ് പുറയാട്ട്, രഞ്ജിത് എബ്രഹാം, പ്രവീൺ വർഗീസ്, കുര്യൻ ജോർജ്, ബിനോയ് ജോസഫ്, തോമസ് വർഗീസ്, ഷാജി തോമസ്, ജോൺസൺ തോമസ്, കെ മുരളീധരൻ എന്നിവർ പ്രസംഗിച്ചു.