ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് നീട്ടുവാനും ജെഇഇ മെയ്നിന്റെ അവസാനഘട്ട പരീക്ഷകള്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്തുവാനും സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സി ഇന്ന് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയേക്കും.
നീറ്റ് പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.ഇത് സെപ്റ്റംബറിലേക്ക് നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ഇതുവരെ അപേക്ഷിക്കുന്നതിനുള്ള നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. ജെഇഇ മെയ്ന്‍ പോലെ വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.