ജറുസലേം: ഇസ്രായേലില്‍ വീണ്ടും കോവിഡ് 19 രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഡെല്‍റ്റ വകദേഭമാണ് രാജ്യത്ത് വെല്ലുവിളിയാകുന്നത്. ഇതോടെ പ്രതിദിന കോവിഡ് കേസുകള്‍ 300 ആയി ഉയര്‍ന്നു. നേരത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്സിന് നല്‍കിയതോടെ പ്രതിദിന കോവിഡ് കേസുകള്‍ അഞ്ചായി കുറയ്ക്കാന്‍ രാജ്യത്തിന് സാധിച്ചിരുന്നു.
എന്നാല്‍ ഡെല്‍റ്റ വകഭേദം വാക്സിനെ മറികടന്നേക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൂടാതെ ഡെല്‍റ്റ വകഭേദം ബാധിച്ചതിനെ തുടര്‍ന്ന് ഉണ്ടാവുന്ന നേരിയ രോഗലക്ഷണങ്ങളെ ഫലപ്രദമായി നേരിടുന്നതിന് വാക്സിന് കാര്യക്ഷമമാകണമെന്നില്ലെന്ന് ഇസ്രായേലിലെ വിദഗ്ധ സമിതി അംഗം പറയുന്നു.
അതേസമയം, ഇസ്രായേലില്‍ ഭൂരിഭാഗം ആളുകളിലും ഫൈസര്‍ വാക്സിന് കുത്തിവെയ്പ്പ് സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ കുട്ടികളിലും വാക്സിന് സ്വീകരിച്ച പ്രായപൂര്‍ത്തിയായ ആളുകളിലും കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യം കനത്ത ആശങ്കയിലാണ്. പ്രായപൂര്‍ത്തിയായവരില്‍ 85 ശതമാനവും വാക്സിന് സ്വീകരിച്ചതിന് ശേ്ഷമാണ് രോഗം പടരുന്നത് എന്ന കണ്ടെത്തലാണ് ആശങ്ക ഉയര്‍ത്തുന്നത്.