കൊച്ചി; സംസ്ഥാനത്ത് സ്വർണവില വർധിക്കുന്നു . പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 35,520 രൂപയായി. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4440 രൂപയില്‍ എത്തി.കഴിഞ്ഞ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില ഇന്ന് വീണ്ടും ഉയരുകയായിരുന്നു. ഇതിന് മുന്‍പ് ശനിയാഴ്ചയാണ് വില ഉയര്‍ന്നത്.അന്ന് 80 രൂപയാണ് വര്‍ധിച്ചത്.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് മൂന്നിന് 36,960 രൂപയായി ഉയര്‍ന്ന് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് കണ്ടത്. ജൂണ്‍ 21ന് പവന് 35,120 രൂപയില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഉയരുന്നതാണ് കണ്ടത്.