കൊച്ചി: കോവിഡ്-19 ന്റെ രണ്ടാം തരംഗമുയര്‍ത്തിയ വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും ഇലക്ര്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ ‘ജോയ് ഇ-ബൈക്കി’ന്റെ നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് & മൊബിലിറ്റി ലിമിറ്റഡ് ജൂണില്‍ 938 യൂണിറ്റുകള്‍ വിറ്റു. മുന്‍വര്‍ഷം ജൂണിലെ 223 യൂണിറ്റിനേക്കാള്‍ 310 ശതമാനം കൂടുതലാണിത്. മേയിലെ വില്‍പ്പന 479 യൂണിറ്റായിരുന്നു.
വേഗം കൂടിയതും കുറഞ്ഞതുമായ ഇല്ക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് സാക്ഷ്യപ്പെടുത്തി കമ്പനി നടപ്പുവര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ (ഏപ്രില്‍- ജൂണ്‍) 1889 യൂണിറ്റ് വില്‍പ്പന നടത്തി.
ഫെയിം രണ്ടും തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാരും പ്രഖ്യാപിച്ച സബ്സിഡികളും പ്രോത്സാഹനങ്ങളും ഇലക്ര്ട്രിക് വാഹനങ്ങളുടെ ഡിമാന്‍ഡ് രാജ്യത്തു പെട്ടെന്നു വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഇന്ധന വില 100 രൂപയ്ക്ക് മുകളിലേക്ക് ഉയരുമ്പോള്‍ കുറഞ്ഞതും കൂടിയതുമായ വേഗമുള്ള മോഡലുകള്‍ക്ക് ഡിമാണ്ട് ഉയര്‍ത്തുകയാണ്. കോവിഡ് 19 നിയന്ത്രണങ്ങളില്‍ അയവു വരുന്നതും ഈ ബിസിനസിന്റെ ശക്തമായ തിരിച്ചുവരവിനു കാരണമാകുന്നു. തങ്ങളുടെ എല്ലാം ടച്ച് പോയിന്റുകളും നിര്‍ദ്ദിഷ്ഠ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് തുറന്നു പ്രവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തില്‍ വരുന്ന ഓരോ മാസവും ഡിമാണ്ട് വര്‍ധിച്ചുവരുമെന്ന് തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു, വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് & മൊബിലിറ്റി ലിമിറ്റഡ് സിഒഒ ശീതള്‍ ഭലേറാവു പറഞ്ഞു.