കൊല്ലം: കല്ലുവാതുക്കൽ കരിയില കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ അമ്മ രേഷ്മയുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. യുവതിയുടെ ഭർത്താവ് വിഷ്ണു ഉൾപ്പടെയുള്ളവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
വൈദ്യപരിശോധനയില്‍ രേഷ്മക്ക് കോവിഡ് സിഥിരികരിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് മാറ്റുകയയാരുന്നു. രേഷ്മയുടെ നിരിക്ഷണ കാലയളവ് കഴിഞ്ഞ തിന് ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം റിമാന്റിലായി 14 ദിവസത്തിനകം കസ്റ്റഡിയില്‍ വാങ്ങണം എന്നാണ് നിയമം എന്നാല്‍ ഇതിന് കഴിയാത്തതിനീല്‍ ഹൈക്കോടതിയെ സമിപിച്ച് രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി നാളെ കോടതിയെ സമിപിക്കും.
അതേസമയം രേഷ്മയുടെ അജ്ഞാത ഫെയ്സ്ബുക് കാമുകനായി നടിച്ചു ഫെയ്സ്ബുക് ചാറ്റ് നടത്തിയ രണ്ടു യുവതികളെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായി അന്വേഷണ സംഘം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. രേഷ്മയുടെ ബന്ധു ആര്യയുടെ ഭർതൃമാതാവ്, ഗ്രീഷ്മയുടെ സുഹൃത്ത് എന്നിവരുടെ രഹസ്യമൊഴിയാണു രേഖപ്പെടുത്തുക.