കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അർജുനെ ഏഴു ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. അർജുനിൽ നിന്നും കൂടുതൽ വിവരങ്ങൾ ഇനിയും മനസിലാക്കാനുള്ള സാഹചര്യത്തിലാണ് കസ്റ്റഡി കാലാവധി നീട്ടാൻ കസ്റ്റംസ് തീരുമാനിച്ചത്.
അതേസമയം സ്വർണക്കടത്തുകേസിലെ പ്രതി മുഹമ്മദ് ഷെഫീഖിന് ജയിലിനുള്ളിൽ വധഭീഷണി. മഞ്ചേരി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് ചെർപ്പുളശ്ശേരി സംഘത്തിൽനിന്ന് വധഭീഷണിയുണ്ടായത്. ഭീഷണിപ്പെടുത്തിയ വ്യക്തിയുടെ ഫോട്ടോ ഷെഫീക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിൽ കസ്റ്റംസ് നൽകിയ റിപ്പോർട്ടിലാണ് വധഭീഷണിയെക്കുറിച്ച് പറയുന്നത്.കൊടുവള്ളി സംഘത്തിൽനിന്ന് അർജുൻ ആയങ്കിക്കും ഷെഫീഖിനും സംരക്ഷണം നൽകുമെന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ഉറപ്പുനൽകിയെന്നും ഷെഫീക്കിന്റെ മൊഴിയുണ്ട്.