കൊച്ചി: എറണാകുളം നെട്ടൂരിൽ വള്ളം മുങ്ങി മൂന്നു പേർ മരിച്ചു. കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ നവാസ്, സഹോദരി അഷ്ന നവാസ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോന്തുരുത്തി സ്വദേശി പ്രവീണിനെ നാട്ടുകാർ രക്ഷപെടുത്തി.
നെട്ടൂര്‍ നോര്‍ത്ത് കോളനിയില്‍ നിന്നും കോന്തുരുത്തിയിലേക്ക് ചെറിയ വള്ളത്തില്‍ പോയവരാണ് അപകടത്തില്‍പെട്ടത്. ഇന്ന് വൈകുന്നേരമായിരുന്നു അപകടം.
പോലീസ് ഫയര്‍ഫോഴ്സും സ്കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.