കൊല്‍ക്കത്ത: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജാന്കിപുറില് നിന്നുള്ള കോണ്‍ഗ്രസ് എം.പിയും നല്‍ഹട്ടിയില്‍ നിന്നുള്ള എം.എല്‍.എയുമായിരുന്ന അഭിജിത്തിന്, ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാന്കിപുറില് സീറ്റ് നല്കാന് സാധ്യതയുണ്ട്.
”ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയെ തുരത്താന്‍ മമത ബാനര്‍ജി സ്വീകരിച്ച വഴി ഞാന്‍ പിന്തുടരുന്നു. എല്ലാവരുടെയും പിന്തുണയോടെ രാജ്യത്ത് മൊത്തം ബി.ജെ.പിക്കെതിരെ പൊരുതാന്‍ മമതക്കാകും”- അഭിജിത് തൃണമൂല്‍ പ്രവേശനത്തിന് ശേഷം പറഞ്ഞു.
2012 ല്‍ രാഷ്ട്രപതിയാകുന്നതു വരെ ജാന്കിപുര് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് രണ്ടുപ്രാവശ്യം കോണ്‍ഗ്രസ് എം.പിയായിരുന്നു പ്രണബ് മുഖര്‍ജി.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് ഒറ്റ സീറ്റ് പോലും ലഭിച്ചിരുന്നില്ല.