കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും വഴിത്തിരിവ്. ഷെഫീഖില്‍ നിന്ന് സ്വര്‍ണം വാങ്ങാനായി കണ്ണൂരില്‍ നിന്ന് മറ്റൊരു സംഘം കൂടിയെത്തിയെന്ന് കസ്റ്റംസ് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ഈ സംഘത്തിന്റെ തലവനായ കണ്ണൂര്‍ സ്വദേശി യൂസഫിനോട് നാളെ കൊച്ചിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. കൊടുവള്ളി സംഘത്തിനും പുറമെ യൂസഫും സ്വര്‍ണം തട്ടാന്‍ മൂന്നാമതൊരു സംഘം കൂടിയെത്തി എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. അര്ജുന് ആയങ്കിയുടെ പഴയ കൂടിയാളി ആയിരുന്ന യൂസഫാണ് ഈ സംഘത്തിന്റെ തലവനെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കസ്റ്റംസ് മുമ്പാകെ ഹാജരായ അര്ജ്ജുന് ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴി രേഖപ്പെടുത്തി.
അഭിഭാഷകനൊപ്പമാണ് നിയമവിദ്യാര്‍ഥി കൂടിയായ അമല കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. അര്ജുന് ആയങ്കിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് അര്ജുന് ആയങ്കിയുടെ ഭാര്യ അമലയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്.