മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. മിസ്റ്ററി ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ’12th മാൻ’ എന്നാണ് പേരു നൽകിയിരിക്കുന്നത്. നിഗൂഢത നിറക്കുന്നതാണ് പോസ്റ്റർ.
മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. അൺവെയിലിങ് ദി ഷാഡോസ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയ്ക്കു മുൻപായി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fposts%2F361185955374676&show_text=true&width=500