കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അര്ജുന് ആയങ്കിയുടെ ഭാര്യയേയും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അര്‍ജുന്റെ ഭാര്യയോട് രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവിന്റെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരെത്തിയ കസ്റ്റംസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അര്‍ജുന്റെ ഭാര്യയ്ക്ക് നോട്ടിസ് നല്‍കുകയായിരുന്നു.
അതേസമയം കസ്റ്റംസ് കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ളവയിലാണ് മൊഴി എടുക്കൽ. ജൂലൈ 7 ന് ടിപി കേസിലെ പ്രതി ഷാഫിയെയും കസ്റ്റംസ് ചോദ്യം ചെയ്യും. കൊടി സുനിയ്ക്കായി ഉടൻ കോടതിയിൽ അപേക്ഷ നൽകാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.