ലഖ്നോ:യു.പി മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാണ്‍ സിങ്ങിനെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ലഖ്നോവിലെ എസ്.ജി.പി.ജി.ഐ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഏതാനും ആഴ്ചകളായി അസുഖബാധിതനായിരുന്നു ഇദ്ദേഹം. ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലാണെങ്കിലും ഇടക്കിടെ ബോധം മറയുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്നാണ് ഐ.സി.യുവിലേക്ക് മാറ്റിയത്.