തമിഴ്നാട്ടിൽ ആരാധാലയങ്ങളിൽ ഇന്നു മുതൽ നിയന്ത്രണങ്ങളോടെ പ്രവേശനം

ചെന്നൈ: തമിഴ്നാട്ടിൽ  ആരാധാലയങ്ങളിൽ ഇന്നു മുതൽ നിയന്ത്രണങ്ങളോടെ പ്രവേശനം . 10 വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിനു മുകളിലുള്ളവർക്കും നിയന്ത്രണമുണ്ട്.പഴനി ക്ഷേത്രത്തിൽ രാവിലെ 6 മുതൽ രാത്രി 8 വരെയാണു ദർശനം. ഓൺലൈനായി ബുക്ക് ചെയ്തവർക്കു മാത്രമായിരിക്കും ദർശനം നടത്താൻ അനുവാദമുണ്ടാകുക. വേളാങ്കണ്ണി പള്ളിയിൽ ഇന്നു മുതൽ 50% വിശ്വാസികൾക്ക് പ്രവേശനം നൽകും.തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ ദർശനം നടത്താൻ രണ്ട് മീറ്റർ അകലത്തിൽ വൃത്തം വരച്ചിട്ടുണ്ട്.