ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം. ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ സമരം നടത്താനാണ് സംയുക്ത കിസാൻ മോർച്ച യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. വർഷകാല സമ്മേളനം ഈ മാസം 19 തുടങ്ങാനാനിരിക്കെയാണ് പ്രഖ്യാപനം. സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം എടുത്തത്.
സിംഘുവിൽ ഇന്ന് കൂടിയ സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ് തീരുമാനം എടുത്തത്. ദിവസേന അഞ്ച് കർഷക സംഘടനാ നേതാക്കൾ, ഇരൂനൂറ് കർഷകർ എന്ന നിലയാകും പ്രതിഷേധം. ഇതിനുമുന്നോടിയായി പാർലമെൻന്റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് നൽകും.
ദിവസേന അഞ്ച് കർഷക സംഘടനാ നേതാക്കൾ, ഇരൂനൂറ് കർഷകർ എന്ന നിലയാകും പ്രതിഷേധം. വർഷക്കാലസമ്മേളനം അവസാനിക്കുന്നത് വരെ ശക്തമായി സമരം തുടരാനാണ് തീരുമാനം. നിയമങ്ങൾ പിൻവലിക്കാതെ ഭേദഗതി സംബന്ധിച്ച് ചർച്ചയാകാമെന്ന നിലപാടിൽ കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതിനിടെ കർഷകരുടെ പുതിയ സമ്മർദ്ദ തന്ത്രം. നേരത്തെ പാർലമെന്റിന് മുന്നിലേക്ക് പ്രഖ്യാപിച്ച മാർച്ച് കൊവിഡ് സാഹചര്യത്തിൽ സംഘടനകൾ മാറ്റിവച്ചിരുന്നു.കർഷകസമരം 22 മുതൽ പാർലമെന്റിന് മുന്നിൽ
















