ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി നിശ്ചയിക്കപ്പെട്ടതിനു പിന്നാലെ പുഷ്കര്‍ സിംഗ് ധാമി വിവാദത്തില്‍. ‘അഖണ്ഡ ഭാരതം’ എന്ന പേരില്‍ ആറു വര്‍ഷം മുന്‍പ് ചെയ്ത ഇന്ത്യന്‍ ഭൂപടത്തിന്റെ ട്വീറ്റാണ് വിവാദമായത്. നിലവിലുള്ള ഇന്ത്യയുടെ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയ നിലയിലാണ് ഭൂപടം.
Shouldn’t BJP be making this man Foreign Minister of India rather than CM of a tiny state like Uttarakhand? Then, we can all move to 3rd World War! pic.twitter.com/7wkaDq5Y7u
— Jawhar Sircar (@jawharsircar) July 4, 2021
പുഷ്കര്‍ സിംഗ് ധാമി ചുമതലയേറ്റതിന് പിന്നാലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ ധാമിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കുക്കയായിരുന്നു. നിരവധി പേര് ധാമിയുടെ ട്വീറ്റിന്റെ സ്ക്രീന്ഷോട്ടുകല് ട്വിറ്ററില്‍ പങ്കുവെച്ചു. ഇന്ത്യയുടെ ഭാഗമായ ലഡാക്കിന്റേതുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള മാപ്പാണ് ധാമി പങ്കുവെച്ചതെന്ന് ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചതിന് അടുത്തിടെ ട്വിറ്ററിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍, ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചതിന് ലോകാരോഗ്യ സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന ബി.ജെ.പിയിലെ കലഹത്തെ തുടര്‍ന്ന് തീരഥ് സിങ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് 45 കാരനായ പുഷ്കറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.