കെൽട്രോൺ നിർമ്മിച്ച അൾട്രാ വയലറ്റ് അണുനശീകരണ ഉപകരണം മുഖ്യമന്ത്രി ഓഫീസിൽ സ്ഥാപിച്ചു. ഫയലുകൾ, കത്തുകൾ, പുസ്തകങ്ങൾ, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവ അൾട്രാ വയലറ്റ് റേഡിയേഷന് വിധേയമാക്കിയാണ് കെൽട്രോൺ UV ഡിസ്ഇൻഫെക്ടർ പ്രവർത്തിക്കുന്നത്. വേഗത്തിൽ അണുനശീകരണം സാധ്യമാക്കുന്നതും ഉപയോഗിക്കാൻ സൗകര്യപ്രദമായ രീതിയിലുമാണ് ഉപകരണത്തിന്റെ രൂപകല്പന. വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസിലും കെൽട്രോൺ ഈ ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.
NPOL സാങ്കേതിക വിദ്യ ഉപയോഗിച്ച് കെൽട്രോൺ വ്യാവസായിക അടിസ്ഥാനത്തിൽ UV ബാഗേജ് ഡിസ്ഇൻഫെക്ടറുകളും മറ്റും നിർമ്മിക്കുന്നുണ്ട്. കണ്ണൂർ വിമാനത്താവളം, തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം, കൊച്ചി കസ്റ്റംസ് ആസ്ഥാനം, സെൻട്രൽ ഏക്സൈസ് ഡിപ്പാർട്ട്മെന്റ്, പെട്രോനെറ്റ് എൽഎൻജി എന്നിവിടങ്ങളിൽ കെൽട്രോൺ UV ഡിസ്ഇൻഫെക്ടറുകൾ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.