ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 170 പേര്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇവരില്‍ 161 പേരും പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിനാണ് പിടിയിലായത്. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതുവരെ ഇത്തരത്തില്‍ ആയിരക്കണക്കിന് പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടി സ്വീകരിച്ചിട്ടുണ്ട്.