കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഒന്‍പത് വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുട്ടിയുടെ അമ്മ വാഹിദയാണ് കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട അവന്തികയുടെ അച്ഛന് രാജേഷിന്റെ പരാതിയിലാണ് നടപടി. ചാലാട് കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകള്‍ അവന്തികയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. അബോധാവസ്ഥയില്‍ കാണപ്പെട്ട കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.