തിരുവനന്തപുരം: കെ.പി.സി.സി.പ്രസിഡന്റ് കെ. സുധാകരനെതിരായ വിജിലൻസ് അന്വേഷണത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി നേതാവ് വി. ഡി സതീശൻ. കെ. സുധാകരനോട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്ന് വി. ഡി സതീശൻ ആരോപിച്ചു.
” ലോക്സഭാ സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ല. ഒരു കേസും നിലനിൽക്കില്ല. തങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും” വി. ഡി സതീശൻ പറഞ്ഞു.
അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.