ലക്നോ:യുപിയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം.ഗാസിയാബാദില്‍ ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചുവെന്നാരോപിച്ച് യുവാവിനെ തല്ലി കൊന്നു. മീററ്റ് സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുമായ പ്രവീണ്‍ സെയ്നി(22) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
പ്രവീണും സുഹൃത്തുകളും ക്ഷേത്രത്തിനുസമീപമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ ആക്രമികൾ ഇത് ചോദ്യം ചെയ്ത് ഇരുമ്പ് ദണ്ഡുകളും വടികളും ഉപയോഗിച്ച് ഇവരെ മർദിക്കുകയായിരുന്നു.സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.