കൊച്ചി: ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി വനിത കമ്മിഷൻ. വിഷയത്തിൽ പൊലീസിന് വീഴ്ചസംഭവിച്ചെന്നും ഗൗരവമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും വനിത കമ്മിഷൻ അംഗം ഷിജി ശിവജി ആരോപിച്ചു.
ഗർഭിണിയായ ഭാര്യയേയും ഭാര്യാപിതാവിനേയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മർദിച്ച സംഭവത്തിൽ ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയായ മന്നം തോട്ടത്തിപറമ്പ് ജൗഹറി (29)നെതിരെ കേസെടുത്തത്. സംഭവം വിവാദമായതിനെ തുടർന്ന് പ്രതിയായ ജൗഹർ ഒളിവിൽ പോയി. ഭർത്താവിനെ കൂടാതെ ബന്ധുക്കളായ മൂന്നു പേർക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു.
ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്ലത്തിനുമാണ് വാടകക്ക് താമസിക്കുന്ന തെക്കെ മറിയപ്പടിയിൽവെച്ച് മർദനമേറ്റത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭർത്താവ് ജൗഹർ മർദിച്ചതെന്ന് സലീം ആലങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.