ബര്‍ലിന്‍: ജർമനിയിൽ മലയാളി വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. കീല് ക്രിസ്റ്റ്യൻ ആല്‍ബ്റെഷ്ട് യൂനിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സില്‍ പഠിക്കുന്ന നിതിക ബെന്നി മുടക്കമ്പുറത്തെ (22) ആണ് സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനിയാണ്.
നിതികയെ പുറത്തുകാണാതിരുന്നതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റലിലെ ഏഴാമത്തെ നിലയിലുള്ള മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് എത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
നിതിക ആറുമാസം മുമ്പാണ് ജർമനിയിൽ മാസ്റ്റർ ബിരുദ പഠനത്തിനായി എത്തിയത്. നിതിക ഒരു ഇന്ത്യാക്കാരി വിദ്യാർഥിനിക്കൊപ്പമാണ് മുറിയിൽ താമസിച്ചിരുന്നത്.നിതികയുടെ മരണവിവരം കീൽ പോലീസ് നിതികയുടെ വീട്ടിൽ അറിയിച്ചിട്ടുണ്ട്.