പത്തനംതിട്ട :ഡിവൈഎഫ്ഐ വള്ളംകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രവാസി കൂട്ടായ്മയായ സ്ക്വയറിന്റെ നേതൃത്വത്തിലും ആംബുലൻസ് സർവീസും മൊബൈൽ മോർച്ചറിയുടെ സേവനവും ആരംഭിച്ചു. നന്നൂരിൽ നടന്ന യോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു. ജാതീയതക്കും വർഗീയതക്കുമെതിരായ ശബ്ദമാകാൻ റഹീം യുവാക്കളെ ആഹ്വാനം ചെയ്തു. ജനങ്ങൾക്ക് ഡിവൈഎഫ്ഐയെ വിശ്വാസമുണ്ട്. പ്രളയകാലത്തും കോവിഡ്ക്കാലത്തുമെല്ലാം മുൻപന്തിയിലുള്ളതും ഡിവൈഎഫ്ഐ ആണെന്നും റഹീം പറഞ്ഞു.
മേഖലാ സെക്രട്ടറി ടി എസ് സുനിൽ കുമാർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനന്തഗോപൻ, ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ആർ മനു, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, ലോക്കൽ സെക്രട്ടറി കെ എൻ രാജപ്പൻ, അഡ്വ. എൻ രാജീവ്,അഡ്വ അഭിലാഷ് ഗോപൻ, പി ബി അഭിലാഷ്, പി ടി അജയൻ, എൻ എസ് രാജീവ്, അനീഷ് കുന്നപ്പുഴ,ദീപ ശ്രീജിത്ത്, അജിത്കുമാർ,അഭിനേഷ് ഗോപൻ,അനൂപ് രഘു എന്നിവർ സംസാരിച്ചു.