വാഷിങ്ടണ്‍ ഡി.സി: അമേരിക്കയില്‍ കോവിഡ് വ്യാപനം ഒഴിയുന്നില്ല. ഈയാഴ്ച ഇതുവരെ 10 ശതമാനം കൊവിഡ് 19 കേസുകള്‍ വര്‍ധിച്ചുവെന്നും ഇതു ഭയാശങ്കകള്‍ ഉളവാക്കുന്നുവെന്നും സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍ വ്യക്തമാക്കി.
ഡെല്‍റ്റാ വേരിയന്റ് ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണെന്നും, ഇത് ആല്‍ഫാ വേരിയന്റിനേക്കാള്‍ 60 ശതമാനം വ്യാപനശക്തിയുള്ളതാണെന്നും സി.ഡി.സി ഡയറക്ടര്‍ ഡോ. റോഷ്ലി വലന്‍സ്ക്കി വൈറ്റ്ഹൗസ് ബ്രീഫിങ്ങില്‍ വെളിപ്പെടുത്തി. അമേരിക്കയില്‍ ഇതുവരെ 57.4 ശതമാനം പേര്‍ക്ക് കൊവിഡ് വാക്സിന് നല്കി കഴിഞ്ഞതായും ഇവര്‍ പറഞ്ഞു.
ഇതിനകം തന്നെ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഡല്‍റ്റാ വേരിയന്റിന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞുവെന്നും, അടുത്ത ആഴ്ചയില്‍ ഇതിന്റെ അതിവേഗതയിലുള്ള വ്യാപനത്തിന് സാധ്യതയുണ്ടെന്നും വലന്‍സ്ക്കി മുന്നറിയിപ്പു നല്കി.
അമേരിക്കയില്‍ വര്‍ധിച്ച 10ശതമാനത്തിലെ നാലിലൊരു ശതമാനം ഡെല്‍റ്റാ വേരിയന്റ് കേസുകളാണ്. ഈയാഴ്ച 12,600 പുതിയ കേസുകള്‍ കണ്ടെത്തിയതായും കഴിഞ്ഞ ആഴ്ചയേക്കാള്‍ 10 ശതമാനമാണ് വര്‍ധനവെന്നും അവര്‍ പറഞ്ഞു.