2021-22 സീസണിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതി പ്രഖ്യാപിച്ച് ബിസിസിഐ. ഈ വര്‍ഷം സെപ്റ്റംബറിലാണ് പുതിയ സീസണ് ആരംഭിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് രഞ്ജി ട്രോഫിയടക്കം കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ചിരുന്നു.
2021-22 സീസണില്‍ 2,127 മത്സരങ്ങളായിരിക്കും അരങ്ങേറുക. വിവിധ വയസുകളിലുള്ള പരുഷ, വനിതാ ഗ്രൂപ്പുകളുടെ മത്സരങ്ങളാണ് നടക്കുക.
ഈ വര്‍ഷത്തെ ആദ്യ ആഭ്യന്തര ടൂര്‍ണമെന്റ് സീനിയര്‍ വനിതകളുടെ ഏകദിന ലീഗായിരിക്കും. സെപ്റ്റംബർ 21നാണ് ഇതാരംഭിക്കുന്നത്. ഒക്ടോബര്‍ 27 മുതല്‍ സീനിയര്‍ വനിതകളുടെ ചാലഞ്ചര്‍ ട്രോഫിയും നടക്കും.
സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റായിരിക്കും പുരുഷ ക്രിക്കറ്റര്‍മാരുടെ ആദ്യ ചാമ്പ്യൻഷിപ്പ്. ഒക്ടോബര്‍ 20 മുതലാണ് മുഷ്താഖ് അലി ട്രോഫി. ഫൈനല്‍ നവംബര്‍ 12നായിരിക്കും.
സീസണിലെ രഞ്ജി ട്രോഫി പോരാട്ടത്തിന് നവംബര്‍ 16നാണ് തുടക്കമാകുന്നത്. മൂന്ന് മാസം നീണ്ടു നില്ക്കുന്ന രഞ്ജി സീസണ് നവംബര്‍ 16 മുതല്‍ 2022 ഫെബ്രുവരി 19 വരെയാണ്.
വിജയ് ഹസാരെ ട്രോഫി 2022 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 26 വരെ നടക്കും.