പുതിയ സേവനവുമായി റിലയന്‍സ് ജിയോ രംഗത്ത്. ഇനി മുതല്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ പണം ആവശ്യമില്ല. പണമില്ലെങ്കിലും ലോണ്‍ എടുത്ത് ഫോണില്‍ ഉടനടി ഡാറ്റാ റീച്ചാര്‍ജ്ജ് ചെയ്യാം. ‘റീച്ചാര്‍ജ്ജ് നൗ പേ ലേയ്റ്റര്‍’ രീതിയാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം, ഈ സേവനത്തില്‍ അഞ്ച് എമര്‍ജന്‍സി ഡാറ്റാ പാക്കുകളാണ് ജിയോ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 11 രൂപ നിരക്കില്‍ ഒരു ജിബി ഡാറ്റയുടെ അഞ്ച് ലോണ്‍ പാക്കാണ് ലഭിക്കുക. മൈ ജിയോ ആപ്പിലൂടെയാണ് ഈ അടിയന്തര ഡാറ്റാ വായ്പ്പ സേവനം ലഭ്യമാകുക. ഇതോടെ തടസ്സമില്ലാതെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആസ്വദിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.