ശരീരഭാരം കുറയ്ക്കാന്‍ അയമോദകം കഴിക്കാം..

ആയുര്‍വ്വേദത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് അയമോദകം. എന്നാല്‍ അയമോദകത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. അയമോദകം നമുക്ക് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയൊന്നും അല്ല.  ദഹനക്കേട്, ഗ്യാസ്ട്രബിള്‍, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധിയാണിത്. പ്രസവ ശേഷമുള്ള ചികിത്സയില്‍ ഏറ്റവും പ്രധാനമായി ഉള്‍പ്പെടുന്ന ഒന്നാണ് അയമോദകം. അമിതവണ്ണം കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്. ഒരു പിടി അയമോദകം ഒരു നാരങ്ങ, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന കഷായം കഴിച്ചാല്‍ ശരീര ഭാരം കുറയ്ക്കാന്‍ സാധിയ്ക്കും.

അയമോദകം നല്ല പോലെ പൊടിച്ച് നാരങ്ങാ നീരു ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ചു വെറും വയറ്റില്‍ രാവിലെ തന്നെ കഴിയ്ക്കുക, ഇത്  ശരീരത്തിലെ അമിത കലോറി കുറയ്ക്കുന്നു. കൂടാതെ ഏറ്റവും മികച്ച പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് അയമോദകം. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നത് വഴി ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ എളുപ്പമാക്കി മാറ്റുന്നു.  ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അയമോദകത്തിന്റെ പങ്ക് വളരെ വലുതാണ്.

കൂടാതെ യൂറിനറി ഇന്‍ഫെക്ഷനുളള നല്ലൊരു പരിഹാരമാണ് അയമോദകം. മൂത്രാശയ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും ഈ ഔഷധം പരിഹാരം നല്‍കും. ശ്വാസനാളത്തിന്റെ വികാസത്തിനായും അയമോദകം ഉപയോഗിക്കുന്നു. അയമോദകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും അയമോദകം ചേര്‍ത്ത മരുന്നിന്റെ കൂട്ട് തയ്യാറാക്കി കഴിക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്.