കണ്ണൂര്‍: കരിപ്പൂർ സ്വര്‍ണക്കടത്ത് കേസില്അര്ജുന് ആയങ്കിയുടെ ഭാര്യ അമലക്ക് കസ്റ്റംസിന്റെ നോട്ടീസ്. തിങ്കളാഴ്ച കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുവാൻ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് അമലയ്ക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
അതേസമയം, അർജുൻ ആയങ്കിയുടെ കണ്ണൂർ അഴീക്കോട്ടെ വീട്ടിലെ പരിശോധന കസ്റ്റംസ് അവസാനിപ്പിച്ചു.കേസിൽ അർജുൻ ആയങ്കിക്കെതിരെ ശക്തമായ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി കണ്ണൂരിൽ എത്തിച്ച അർജുൻ ആയങ്കിയുമായി വിവിധയിടങ്ങളിൽ കസ്റ്റംസ് തെളിവെടുപ്പ് നടത്തി. കേസിലെ പ്രധാന തെളിവായി കരുതുന്ന അർജുന്റെ ഫോൺ കണ്ടെത്തുന്നതിനായി പുഴയിലും പരിസര പ്രദേശങ്ങളിലും കസ്റ്റംസ് പരിശോധന നടത്തി.