മുംബൈ: ബോളിവുഡ് സെലിബ്രിറ്റി ദമ്പതിമാരായ ആമിർ ഖാനും കിരൺ റാവുവും വേർപിരിയുന്നു. 15 വർഷം നീണ്ട വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് സംയുക്തപ്രസ്താവനയിലാണ് ഇരുവരും അറിയിച്ചത്. വിവാഹമോചനത്തിന് ഇരുവരും ഒന്നിച്ച് അപേക്ഷ നല്കി. വേര്‍പിരിയുന്നതിനെക്കുറിച്ച് കുറച്ചു നാളായി ആലോചിക്കുകയാണെന്നും ഭാര്യയും ഭര്‍ത്താവുമല്ലാത്ത പുതിയ അധ്യായത്തിന് ജീവിതത്തില്‍ തുടക്കമിടുകയാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്. മകന് ആസാദിന് മികച്ച മാതാപിതാക്കളായി തുടരുമെന്നും വ്യക്തമാക്കി.
‘സന്തോഷവും കളിചിരികളും പങ്കുവെച്ച് ഞങ്ങളൊരുമിച്ച് ജീവിച്ച മനോഹരമായ 15 വർഷക്കാലം, ഞങ്ങളെ ഒരുമിച്ച നിർത്തിയത് സ്നേഹവും പരസ്പര വിശ്വാസവും ബഹുമാനവും ആയിരുന്നു. ഭർത്താവും ഭാര്യയും എന്നനിലയില്ല, കോ-പാരന്റ് ആയി ഇനിമുതൽ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞങ്ങൾ തീരുമാനിക്കുകയാണ്.’
‘കുറേ മുൻപുതന്നെ ഞങ്ങൾ പിരിയാൻ തീരുമാനിച്ചിരുന്നു. അത് ക്രമീകരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ആസാദിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ എന്നും നല്ല മാതാപിതാക്കൾ ആയിരിക്കും. സിനിമയിൽ ഞങ്ങൾ തുടർന്നും സഹകരിച്ച് പ്രവർത്തിക്കും.’ -പ്രസ്താവനയിൽ ഇരുവരും പറഞ്ഞു.