കൊച്ചി: സ്ത്രീധനവിരുദ്ധ ക്യാമ്പയിൻ ഡിവൈഎഫ്ഐ ശക്തമാക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. ജൂലൈ 10 മുതൽ 20 വരെ ക്യാമ്പയിൻ നടത്തും. ജൂലൈ 15 മുതൽ 20 വരെ യുണിറ്റ് കേന്ദ്രങ്ങളിൽ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പെട്ട പീഡന കേസിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മിണ്ടുന്നില്ല. മുൻകൂർ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതിയെ ഹാജരാക്കാൻ തയ്യാറാകണം. പോക്സോ എം എൽ എ ആയി മാത്യു കുഴൽനാടൻ മാറി. എംഎൽഎയ്ക്കെതിരെ ഈ മാസം ഏഴിന് മൂവാറ്റുപുഴയിൽ ജനകീയ വിചാരണ നടത്തും.ഡിവൈഎഫ്ഐ സ്നേഹ വണ്ടി ക്യാമ്പയിൻ അവസാനിപ്പിക്കുകയാണെന്നും റഹീം പറഞ്ഞു.