കേരളത്തിലെ കോവിഡ് മരണങ്ങള് സംബന്ധിച്ച കണക്കില്‍ അവ്യക്തതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഡിസംബര്‍ 22 മുതല്‍ മരിച്ചവരുടെ പേര് കേരളം വെളിപ്പെടുത്താത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ഡിസംബര്‍, ജനുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ചില കോവിഡ് മരണങ്ങള് ഔദ്യോഗിക രേഖകകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംശയിക്കുന്നത്.
ഡിസംബര്‍ 22 വരെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ 22 ന് ശേഷം മരിച്ചവരില്‍ സ്ത്രീകളും, പുരുഷന്മാരും എത്ര പേരാണെന്ന് മാത്രമേ പ്രസിദ്ധീകരിച്ചിരുന്നുള്ളു. ഈ മാറ്റം സംസ്ഥാന സര്‍ക്കാര്‍ എന്തിന് വരുത്തിയെന്നത് വ്യക്തമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.