കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിദിന കോവിഡ് മരണവും രോഗികളും വര്‍ധിക്കുന്നു. പുതിയ കോവിഡ് രോഗികള്‍ റെക്കോര്‍ഡ് നിരക്കിലാണെന്നും തീവ്ര പരിചരണ വിഭാഗത്തില്‍ ചെറുപ്പക്കാരുടെ എണ്ണം വര്‍ധിക്കുന്നതും ആരോഗ്യ മന്ത്രാലയ അധികൃതരെ സമ്മര്‍ദ്ദത്തിലാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,824 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 1,979 ആയി. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,58,511-ഉം ആയി.1,707 പേര് കൂടി രോഗമുക്തരായതോടെ രാജ്യത്ത് ഇതുവരെ 3,37,829 പേര് കോവിഡ് മുക്തി നേടി