കൊച്ചി: കരിപ്പൂർ സ്വർണക്കടത്തു കേസിലെ പ്രതി അർജുൻ ആയങ്കിയെ കണ്ണൂരിലെ വീട്ടിൽ എത്തിച്ച് തെളിവെടുക്കും.അർജുന്റെ മൊബൈൽ ഫോൺ കണ്ടെടുക്കുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം. ഇതിനായി അര്ജുന് പോയിട്ടുള്ള സ്ഥലങ്ങളിലെത്തിയും ബന്ധപ്പെട്ടിട്ടുള്ള ആളുകളെ സമീപിച്ചും തെളിവെടുപ്പ് നടത്തും.
അർജുന്റെ ഫോൺ കണ്ടെടുക്കാനായാൽ കേരളത്തിലും വിദേശത്തും പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘങ്ങളെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും എന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ. ഷെഫീഖിന്റെ മൊഴിയിൽ പറയുന്ന സലിം, ജലീൽ, മുഹമ്മദ് എന്നിവരെ കേരളത്തിൽ എത്തിക്കാനും കസ്റ്റംസ് ശ്രമം തുടങ്ങി. ഇവർക്ക് അർജുനുമായുള്ള ബന്ധം കസ്റ്റംസ് പരിശോധിക്കുകയാണ്. ദുബൈയിൽ നിന്ന് സ്വർണം കടത്തിയ കൊടുവള്ളി സംഘത്തിൽ തന്നെ അർജുന്റെ കൂട്ടാളികൾ ഉണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം.