തിരുവനന്തപുരം: ബത്തേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍, വെളിപ്പെടുത്തല്‍ നടത്തിയ പ്രസീത അഴീക്കോടിന്റെ രഹസ്യമൊഴിയെടുത്തു. മാനന്തവാടി കോടതി മുമ്പാകെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 164 വകുപ്പ് പ്രകാരമുള്ള രഹസ്യമൊഴി നല്‍കിയത്.
ജെആര്‍പിയുടെ മറ്റ് ഭാരവാഹികളായ പ്രകാശന് മൊറാഴ, ബിജു അയ്യപ്പന് എന്നിവരും രഹസ്യമൊഴി നല്കി. വയനാട് ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേസന്വേഷണം കൃത്യമായ ദിശയിലാണെന്ന് മൊഴി നല്കിയ ശേഷം പ്രസീത അഴീക്കോട് പറഞ്ഞു.