തൃശൂര്‍ ; സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്. ഔദ്യോഗിക കാറില്‍ എത്തുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് ആരോപണം.
“എം കെ വർഗീസിനെ ബഹുമാനിച്ചില്ലെങ്കിലും മേയർ എന്ന പദവിയെ ബഹുമാനിക്കണം. തന്നെ കാണുമ്പേൾ പല പൊലീസുകാരും തിരിഞ്ഞ് നിൽക്കുകയാണ്. കേരളത്തിലെ ഒരു മേയർക്കും ഈ ഗതി വരാതിരിക്കാനാണ് താൻ പരാതി നൽകിയത്”-
എം കെ വർഗീസ് വ്യക്തമാക്കി.
പ്രോട്ടോക്കോൾ പ്രകാരം ഗവർണർക്കും മുഖ്യമന്ത്രിക്കും ശേഷം വരുന്ന സ്ഥാനമാണ് മേയർ. എന്നാൽ പദവിയെ ബഹുമാനിക്കാൻ പോലീസുകാർ തയാറാകുന്നില്ല. വിഷയത്തിൽ മേയർ ഡിജിപിക്ക് പരാതി നൽകി.മേയറുടെ പരാതി തൃശൂർ റേഞ്ച് ഡിഐജിക്ക് ഡിജിപി കൈമാറി.