രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ ചെയർമാൻ രാജി വെച്ചതിനെ തുടർന്ന് കമ്മീഷന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി കേസുകൾ തീർപ്പാക്കാനുണ്ട്. പുതിയ കേസുകൾ ദിനം പ്രതി വന്നു കൊണ്ടിരിക്കുന്നു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചെയർമാനെ മാത്രം കണ്ടെത്തണോ , കമ്മിഷൻ മൊത്തത്തിൽ പുനസംഘടിപ്പിക്കണോ എന്നതാണ് സർക്കാരിന്റെ മുൻപിലുള്ള പ്രശ്നം. സി പി എം ഇക്കാര്യത്തിൽ അന്തിമചർച്ചയിലേക്ക് എത്തിയിട്ടില്ല. അടുത്ത സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എം സി ജോസഫൈൻ , ഈ എം രാധ, ഷാഹിദ കമാൽ എന്നിവരാണ് സി പി എം നോമിനികൾ മറ്റ് രണ്ട് പേർ, എം എസ് താര, ഷിജി ശിവജി എന്നിവർ ഘടകകക്ഷികളുടെ നോമിനികൾ ആണ്. ഷാഹിദ കമലിന്റെ ഡോക്ടറേറ്റ് ഡിഗ്രിയെ കുറിച്ച് പരാതികൾ ഉണ്ടായ സാഹചര്യവും പാർട്ടി ഗൗരവമായി എടുത്തിട്ടുണ്ട്. അതുകൊണ്ട് പുനസംഘടന തന്നെ വേണമെന്നാണ് പാർട്ടിയിലെ പല മുതിർന്ന നേതാക്കളുടെയും അഭിപ്രായം. അതിന് തന്നെ മുൻഗണന കിട്ടും എന്ന് കരുതുന്നു.
ഈ പദവികളിലേക്ക് നിരവധി പേരുകൾ ഉയർന്നു വന്നിട്ടുണ്ട്. പി കെ ശ്രീമതി സി എസ് സുജാത,സൂസൻ കോടി ടി എൻ സീമ, അഡ്വ തുളസി, പി സതീദേവി, ഒ ജി ഒലീന,അഡ്വ ഗീനാകുമാരി, തുടങ്ങിയ പേരുകൾ ചർച്ചചെയ്യപ്പെടുന്നുണ്ട്. പി കെ ശ്രീമതിക്ക് വീണ്ടും ഒരു പദവി നൽകുന്നതിൽ പല നേതാക്കൾക്കും താല്പര്യം ഇല്ല. സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി എസ് സുജാത, ടി എൻ സീമ,സൂസൻ കോടി എന്നിവർക്ക് സാധ്യത കൂടുതലാണെന്നു കരുതുന്നു. അഡ്വ ഗീന കുമാരി വർഷങ്ങളായി കുടുംബകോടതിയിലെ അഭിഭാഷക ആയതുകൊണ്ട് കമ്മീഷൻ അംഗമായി നിയമിക്കാൻ സാധ്യത ഏറുന്നു. ഈ എം രാധയെ പുതിയ കമ്മീഷനിൽ ഉൾപെടുത്താൻ സാധ്യതയില്ല എന്ന് കണക്കാക്കപ്പെടുന്നു. ഘടക കക്ഷിക്കളും പുതിയ അംഗങ്ങളെ ശുപാർശ ചെയ്യാനാണ് സാധ്യത. ഏതായാലും ഇടതു മുന്നണി ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുത്തേക്കാം.