ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 853 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണങ്ങള് ഇതോടെ നാല് ലക്ഷം കവിഞ്ഞു. 4,00,312 പേർക്കാണ് ജീവൻ നഷ്ടമായത്.
രാജ്യത്തുടനീളം 3,04,58,251 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 2,94,88,918 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 59,384 പേര് രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 5,09,637 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 34,00,76,232 പേര് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു. കേരളമൊഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും പുതിയ കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയാണ്.