ചെന്നൈ: മദ്രാസ് ഐഐടിയിൽ ജാതിവിവേചനമെന്ന് ആരോപിച്ച് മലയാളി അധ്യാപകൻ രാജിവച്ചു. ഹുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് (എച്ച്എസ്എസ്) വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫ. വിപിൻ പി. വീട്ടിലാണ് രാജിവെച്ചത്.
ജോലിയിൽ പ്രവേശിച്ച 2019 മുതൽ കടുത്ത ജാതിവിവേചനമാണ് നേരിടുന്നത്. വ്യക്തികളിൽ നിന്നാണ് വിവേചനമെന്നും ഇ-മെയിൽ മുഖേന വകുപ്പ് മേധാവിക്ക് അയച്ച രാജിക്കത്തിൽ വിപിൻ പറയുന്നു. മദ്രാസ് ഐഐടിയിൽ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയമിക്കണമെന്നും വിപിൻ ആവശ്യപ്പെട്ടു. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളിലുള്ളവർക്കാണ് ജാതിവിവേചനം നേരിടുന്നത്.