മുംബൈ: എടിഎമ്മിൽ നിന്ന് ഒരു മാസം നാലിൽ കൂടുതൽ തവണ പണം പിൻവലിക്കുന്നവരിൽ നിന്ന് ചാർജ് ഈടാക്കാൻ എസ്ബിഐ. 15 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടി വരിക. ബേസിക് സേവിങ്സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ട് ഉടമകൾക്കാണ് ഈ നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു വർഷം പത്തിലേറെ ചെക്ക് ലീഫുകൾ ഉപയോഗിക്കുന്ന ബിഎസ്ബിഡി അക്കൗണ്ട് (ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്) ഉപഭോക്താക്കളും ഇനി അധികമായി വാങ്ങുന്ന ചെക്ക് ബുക്കിന് പണം നൽകേണ്ടി വരും. 15 രൂപ മുതൽ 75 രൂപ വരെയാണ് പുതുക്കിയ നിരക്കുകൾ. ഇവ ജൂലൈ ഒന്ന് മുതൽ നിലവിൽ വരും.
സാമ്പത്തികേതര ഇടപാടുകൾ, പണം അയക്കുന്നതിനുള്ള സിഡിഎം ഉപയോഗം എന്നിവ തുടർന്നും സൗജന്യമായിരിക്കും. ചെക്ക്ബുക്കിന്റെ പരിധി കഴിഞ്ഞാൽ 10 ലീഫിന്റെ പുതിയ ചെക്ക് ബുക്കിന് 40 രൂപയും 25 ലീഫിന്റെ പുതിയ ചെക്ക് ബുക്കിന് 75 രൂപയും നൽകണം.