ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായവർ അണിനിരക്കുന്ന ‘സെലിബ്രിറ്റി കിച്ചൻ മാജിക്’ കൈരളി ടി വിയിൽ. അരങ്ങത്ത് നിന്നും അടുക്കളയിലേക്ക് എത്തുന്ന കലാകാരന്മാരുടെ കരവിരുത് രാത്രി 7 30ന് കൈരളി ടി വിയിൽ നടക്കും.
കളിയും ചിരിയും മികച്ച കലാപ്രകടനങ്ങളും കൊണ്ട് രസകരമായ പാചക പരിപാടിയാണ് സെലിബ്രിറ്റി കിച്ചൻ മാജിക്. ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരരായവർ ആസ്വാദനത്തിന്റെ പുതുപുത്തൻ രുചിക്കൂട്ടുകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നു.
കിഷോർ, കലാഭവൻ സരിഗ, ബൈജു ജോസ്, പ്രദീപ് പ്രഭാകർ , അപ്സര, ജിഷിൻ, സരിത ബാലകൃഷ്ണൻ, രഞ്ജുഷ മേനോൻ തുടങ്ങിയ താരങ്ങൾക്കൊപ്പം ഷോ നയിക്കുന്നത് എലീന പടിക്കൽ ആണ്. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടി കളിയും ചിരിയും രുചിയും നിറഞ്ഞതാണ്. കൈരളി ടി വി യിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 30നാണ് സെലിബ്രിറ്റി കിച്ചൻ മാജിക്.